Featured

ശനിയാഴ്ച കളക്ഷനില്‍ ഉണ്ടായത് 106 ശതമാനത്തിന്റെ വര്‍ധനവ്, ഞെട്ടിച്ച്‌ കല്‍കി AD 2898 കളക്ഷന്‍

നാഗ് അശ്വിൻ സംവിധാനം ചെയ്ത പുരാണകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം കല്‍ക്കി 2898 എഡി കളക്ഷനില്‍ കുതിക്കുന്നു.

ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് റിപ്പോർട്ടാണ് പുറത്തുവരുന്നത്. തിയേറ്ററിലെത്തി 10 ദിവസം കൊണ്ട് 800 കോടിയിലധികമാണ് കല്‍ക്കി സ്വന്തമാക്കിയത്.

ഇന്ത്യയില്‍ മാത്രം 431 കോടിയാണ് ചിത്രം നേടിയത്. തെലുങ്ക്- 228.65 കോടി, തമിഴ്- 27, 1 കോടി, ഹിന്ദി-190 കോടി, കന്നട- 3.45 കോടി, മലയാളം- 16 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ട്. ഇന്ത്യയ്‌ക്ക് പുറമെ വിദേശത്തും കളക്ഷനില്‍ വലിയ കുതിപ്പാണുള്ളത്.

പുരാണവും സയൻസ് ഫിക്ഷനും ചേർന്ന ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം അതിഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 60 ശതമാനം പൂർത്തിയായതായി നിർമാതാവ് അറിയിച്ചിരുന്നു. കല്‍ക്കി 2898 എഡി രണ്ടാം ഭാഗം മൂന്ന് വർഷത്തിന് ശേഷം പുറത്തിറങ്ങുമെന്നാണ് സംവിധായകൻ നാഗ് അശ്വിൻ വെളിപ്പെടുത്തിയത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.