ഥാര്‍ സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര; പോസ്റ്റിന് താഴെ വിമര്‍ശനപ്പെരുമഴ
ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്.
അടുത്തിടെ കൊല്ലം സുധിയുടെ ഓർമയില്‍ ജീവിക്കുന്ന ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ അവസാന നിമിഷത്തെ മണം ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി മാറ്റി നല്‍കിയിരുന്നു. ഇതില്‍ ലക്ഷ്മി നക്ഷത്രയെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു.
ലക്ഷ്മി നക്ഷത്ര പങ്കിട്ട മറ്റൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഗ്യാരേജിലേക്ക് പുതിയൊരു വാഹനം കൂടി എത്തിയെന്നാണ് താരം പ്രേക്ഷകരെ അറിയിച്ചത്. കറുപ്പ് നിറത്തിലെ മഹീന്ദ്ര ഥാറാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. കാറിന്റെ മുന്നില്‍ നില്‍ക്കുന്നതും ഷോറൂമില്‍ നിന്നും കാർ ഇറക്കുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമില്‍ അവതാരക പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്ബ് ബിഎംഡബ്ല്യു 3 സീരീസും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.