പഭാസ്-നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ ആദ്യവാര ബോക്‌സ് ഓഫീസ് കളക്ഷന്‍ 800 കോടി
പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കല്‍ക്കി 2898 എഡി’ രണ്ടാംവാരത്തിലേക്ക് കടക്കുന്നു.
ആദ്യവാരത്തില്‍ 800 കോടി ബോക്‌സ് ഓഫീസ് കളക്ഷൻ കരസ്ഥമാക്കിയ ചിത്രം കേരളത്തില്‍ മാത്രമായ് നേടിയത് 20 കോടിയാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രം 350 തിയറ്ററുകളിലായാണ് കേരളത്തില്‍ പ്രദർശിപ്പിക്കുന്നത്.
ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കിടിലൻ സൗണ്ട് ട്രാക്കും തീ പാറുന്ന ആക്ഷൻ രംഗങ്ങളും ഉള്‍പ്പെടുത്തി ദൃശ്യാവിഷ്‌കരിച്ച ചിത്രം സമാനതകളില്ലാത്ത തിയറ്റർ എക്‌സ്പീരിയൻസാണ് സമ്മാനിക്കുന്നത്. സിനിമ നിരൂപകർ ഉള്‍പ്പെടെ സിനിമ കണ്ട ഒരോ പ്രേക്ഷകനും മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്.
ഇന്ത്യൻ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.