‘മതവികാരം വ്രണപ്പെടുത്തുന്നു’ ; കല്‍ക്കി നിയമക്കുരുക്കില്‍ ; പ്രഭാസിനും ബച്ചനും നിര്‍മാതാക്കള്‍ക്കുമെതിരെ നോട്ടീസ്
ഇന്ത്യൻ ബോക്സോഫീസിനെ പിടിച്ചുകുലുക്കി വിജയയാത്ര തുടരുകയാണ് പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കല്‍ക്കി 2898 എ.ഡി.’ തിയേറ്ററുകളില്‍ 25 ദിവസം പിന്നിടുമ്ബോള്‍ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് ചിത്രം.
മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘കല്‍ക്കി’ എന്നാരോപിച്ച് ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ ആചാര്യ പ്രമോദ്.
ഇന്ത്യൻ പുരാണങ്ങളില്‍ പറയുന്നതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ‘കല്‍ക്കി’ സിനിമയില്‍ കാണിച്ചിരിക്കുന്നതെന്ന് ആചാര്യ പ്രമോദിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയിലെ അഭിഭാഷകനായ ഉജ്ജ്വല്‍ ആനന്ദ് ശർമയാണ് ആചാര്യ പ്രമോദിനുവേണ്ടി നിർമാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്. നടന്മാരായ പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.