ശിവകാര്‍ത്തികേയന്റെ ബോസ് നായിക രശ്മിക
ശിവകാർത്തികേയനെ നായകനാക്കി സിബി സംവിധാനം ചെയ്യുന്ന ബോസ് എന്ന ചിത്രത്തില്‍ രശ്മിക മന്ദാന നായിക. എസ്.ജെ. സൂര്യ പ്രതിനായകനായി എത്തുന്നു.
ഇതാദ്യമായാണ് ശിവകാർത്തികേയനും രശ്മിക മന്ദാനയും ഒരുമിക്കുന്നത്. അതേസമയം ശിവകാർത്തികേയൻ നായകനായി രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന അമരൻ റിലീസിന് ഒരുങ്ങുന്നു. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസൻ നിർമ്മിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം