Reviews

സല്‍മാന്‍ ഖാന്റെ ‘കിക്ക്’ രണ്ടാം ഭാഗത്തിനു ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

ല്‍മാന്‍ ഖാന്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് കിക്ക്. വന്‍ ഹിറ്റായി മാറിയിരുന്നു കിക്ക്. കിക്കിന്റെ പുതിയൊരു അപ്‌ഡേറ്റാണ് ചര്‍ച്ചയാകുന്നത്.

സല്‍മാന്‍ ഖാന്റെ കിക്കിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്‍ ഖാന്‍ നായകനായ കിക്ക് സംവിധാനം ചെയ്തത് സജിദ് നദിയാദ്‌വാല രണ്ടിന്റെ തിരക്കഥാ ജോലികളിലാണ്. ആഗോളതലത്തില്‍ കിക്ക് നേടിയത് 402 കോടി രൂപയില്‍ അധികമായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് അയനങ്ക ബോസാണ്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നായികയായി വന്ന ചിത്രത്തില്‍ മിഥുന്‍ ചക്രബര്‍ത്തി, രജിത് കപൂര്‍, സുമോന ചക്രവര്ത്തി, രണ്‍ദീപ് ഹൂഡ, നവാസുദ്ദീന്‍ സിദ്ധിഖി, വിപിന്‍ ശര്‍മ, സാദിഖ് അബ്ബാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.