പാനിക് അറ്റാക്ക്; ബിഗ് ബോസ് ഫെയിം സോണിയ ബന്‍സാല്‍ ആശുപത്രിയില്‍
ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ സോണിയ ബന്‍സാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനിക് അറ്റാക്ക് വന്നതിനെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെക്‌സ അവാര്‍ഡ് ചടങ്ങിനിടെയാണ് പനടിക്ക് പാനിക് അറ്റാക്ക് ഉണ്ടായത്. കഴിഞ്ഞ നാലുമാസമായി താരത്തിന് ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. ഗെയിം 100 ക്രോര്‍ എന്ന ചിത്രത്തിലൂടെയാണ് സോണിയ ബന്‍സാല്‍ അഭിനയ രംഗത്ത് അരങ്ങേറുന്നത്. നിരവധി വെബ് സീരിസിലും നടി അഭിനയിച്ചിരുന്നു.