Editor's Pick

തിയറ്ററുകള്‍ കൈയൊഴിഞ്ഞു, ഉള്ളൊഴുക്ക് ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഉടൻ


പാർവതി തിരുവോത്തും ഉർവശിയും പ്രധാന കഥാപാത്രങ്ങളായ ഉള്ളൊഴുക്ക് ഉടൻ ഒടിടിയിലെത്തും. നിരൂപക പ്രശംസ നേടിയിട്ടും തിയറ്ററില്‍ ചിത്രത്തെ ആരാധകർ കൈവിടുകയായിരുന്നു.

ജൂണ്‍ 21ന് ബിഗ്സ്ക്രീനിലെത്തിയ ചിത്രം അടുത്തയാഴ്ചയോ ഓഗസ്റ്റ് ആദ്യവാരമോ ഒടിടിയിലെത്തുമെന്നാണ് വിവരം.

ആമസോണ്‍ പ്രൈം വഴിയാകും സ്ട്രീമിംഗ്. ഇമോഷണല്‍ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് അഞ്ചുകോടിയോളം രൂപ മാത്രമെ നേടിയുള്ളൂ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന വിവരം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തില്‍ പത്തോളം പ്രധാന കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, പ്രശാന്ത് മുരളി, ജയ കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് മകന്റെ മൃതദേഹം സംസ്‌കരിക്കാൻ വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കുന്ന അമ്മയുടെയും ഭാര്യയുടെയും കഥയാണ് ഉള്ളൊഴുക്കിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ്.വി.പി യുടെയും മക്ഗഫിന്‍ പിക്ചേഴ്സും ചേർന്നാണ് നിർമാണം.