രജനികാന്തിന്റെ കൂലിയില്‍ റെബ
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തില്‍ റെബ മോണിക്ക ജോണ്‍. കൂലിയില്‍ പ്രധാന കഥാപാത്രത്തെയാണ് റെബ അവതരിപ്പിക്കുന്നത്.
ജേക്കബിന്റെ സ്വർഗരാജ്യത്തില്‍ നിവിൻ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോണ്‍ മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലില്‍ അനിത എന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടികൊടുത്തു. ജർഗണ്ടി, ധനുഷ് രാശി നെയ്യാർകളെ, എഫ്.ഐ. ആർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തില്‍ രജനീ എന്ന ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ബൂ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് അരങ്ങേറ്റം കുറിച്ചത്.

A