ശരീരത്തില്‍ എട്ട് ടാറ്റു ഉണ്ട്, ചിലതൊക്കെ മായ്ക്കണമെന്ന് തോന്നിയിട്ടുണ്ട്: സാനിയ ഇയ്യപ്പന്‍
ശരീരത്തില്‍ എട്ട് ടാറ്റു ഉണ്ടെന്നും ചിലതൊക്കെ മായ്ക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും നടി സാനിയ ഇയ്യപ്പന്‍. ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി എത്തിയ താരമാണ് സാനിയ.
പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ ഒരു ഇന്റര്‍വ്യു ആണ് വൈറലായിരിക്കുന്നത്. ശരീരത്തില്‍ എട്ട് ടാറ്റുകളാണുള്ളതെന്നും ചിലതിനെല്ലാം പിന്നില്‍ ഓരോ കഥകളുണ്ടെന്നും കുറച്ചു കാലം കഴിയുമ്ബോള്‍ മായ്ച്ചു കളയണം എന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞു.